2019 ജൂൺ 22, ശനിയാഴ്‌ച

വെറുക്കപ്പെട്ട കവിതകൾ

വെറുക്കപ്പെട്ട കവിതകൾ.

ഓർമകളില്ലാതിരുന്നവളുടെ
രാത്രികൾക്ക്
ഒരു സ്വപ്നവും
കൂട്ടുവന്നില്ല.
പകലിന്റെ
വെയിലോളം
ഒരു സൗഹൃദവും
കണ്ടുമുട്ടിയുമില്ല;
നീർമാതളങ്ങൾ മറ്റെവിടെയോ
പൂത്തുകൊണ്ടിരുന്നു.
എന്നിട്ടും,
എന്റെ കൈയ്യെഴുത്തുപുസ്തകത്തിലെ
അവസാനവരികൾക്ക് പോലും
ഗന്ധം
വിയർപ്പിന്റേതായിരുന്നു.
കാരണം
ഞാനൊരമ്മയാണ്
എന്നതാണെങ്കിൽ.....
ഞാനും
എന്റെ കവിതകളെ
വെറുക്കുന്നു.